ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് സന്തോഷകരമാണ്.
അത് തന്‍റെ സ്നേഹിതര്‍ക്ക് ഒപ്പമായാല്‍ സന്തോഷം ഇരട്ടിയോളം...
യേശു തന്‍റെ ശിഷ്യരുമൊത്ത് ഭക്ഷണം കഴിക്കുന്ന രംഗമാണ് ഇന്ന്‍ നാം സുവിശേഷത്തില്‍ ശ്രവിക്കുന്നത്. കഴിഞ്ഞ മൂന്നു ആണ്ടുകളായി ഈ ശിഷ്യരൊത്താണ് യേശുവിന്‍റെ സഹവാസം.
ഇപ്പോള്‍ അവരെ പിരിയേണ്ടി വരുന്ന ദുഃഖം ആരോടും പറയാനാകാത്ത അവസ്ഥയിലാകണം യേശുനാഥന്‍...
തന്‍റെ വാക്ക് ശ്രവിച്ചു സകലതും വെടിഞ്ഞു,
തന്നെ പിന്തുടരുന്നവരാണവര്‍.
അവരെ ഇങ്ങനെയൊരു അസന്നിഗ്ദാവസ്ഥയില്‍
ഒറ്റയ്ക്കാക്കി പോകുന്നത് അതിഭയങ്കരവും...
ഇനി സത്യം പറഞ്ഞാല്‍ ഒരുപക്ഷേ അവര്‍ ഇടറിപ്പോയേയ്ക്കാം...
ഏതായായാലും തന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ യേശു മനസ്സാണ്...അത് തന്‍റെ പ്രിയശിഷ്യരെ വേദനിപ്പിക്കാതെ ആകാന്‍ അവിടുന്ന്‍ കരുതുന്നു.
read more...--- ഫാ. തോമസ് കളത്തില്‍
No comments:
Post a Comment