Saturday, March 16, 2013

തപസ്സുകാലം 5-)൦ ഞായര്‍ - C – “Judica me, Deus” Jn 8, 1-11; Is 43, 16-21; Phil 3, 8-14

വ്യഭിചാര വൃത്തിയില്‍ പിടിക്കപ്പെട്ട സ്ത്രീയെ, യേശുവിന്റെ മുന്‍പില്‍ വിചാരണയ്ക്ക് കൊണ്ടുവരുന്നതാണല്ലോ ഇന്നത്തെ സുവിശേഷം. അല്‍പം വിചിത്രമാണ് ഈ സംഭവം. കാരണം സ്ത്രീ മാത്രമാണ് ഇവിടെ വിചാരണനേരിടുന്നത്. പക്ഷെ സ്ത്രീയ്ക്ക് മാത്രമായി വ്യഭിചാരം ചെയ്യാനാകുന്നത് എങ്ങനെ¬? അക്കാലത്തെ സാമൂഹിക അസമത്വത്തിലെയ്ക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നു... അതുകൊണ്ടുതന്നെ ഈ അന്യായ വിധിയില്‍ പങ്കുചേരാന്‍ യേശുവിനു താല്പര്യം ഇല്ല. അത് തിരുത്തുന്ന യേശുവിനെയും നാം ഇവിടെ കാണുന്നു. സാധാരണയായി എല്ലാവരെയും ശ്രദ്ധിച്ചു ശ്രവിക്കുന്ന പ്രകൃതമായിരുന്നു യേശുവിന്റെത്‌. മനുഷ്യരെ അവന്‍ ഒരിക്കലും അവഗണിച്ചിരുന്നില്ല. പക്ഷെ ഈ വിധി അന്യായമാണെന്ന് യേശു മനസ്സിലാക്കി... അതുകൊണ്ട്, തലയുയര്‍ത്തി, അവനു ചുറ്റും കൂടിയ ജനക്കൂട്ടത്തെ നോക്കാന്‍പോലും അവനു മനസ്സുവന്നില്ല. അവരുടെ മനസ്സിന്റെ വൈകൃതം മനസ്സിലാക്കിയിട്ടാവണം... അവരുടെ വിധി, പക്ഷപാതപരമായതും അതിലുപരി യേശുവിന്റെ ദര്‍ശനങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്. ജീവന്‍ നല്‍കാന്‍ വന്നവനാണ് ക്രിസ്തു. അത് അന്യായമായി ഇല്ലാതാക്കാന്‍ അവനു സാധ്യമല്ല. read more...
-Fr Thomas Kalathil

No comments:

Post a Comment