ഓശാന – അത് സന്തോഷത്തിന്റെയും ആഘോഷത്തിന്‍റെയും ദിനമാണ്.
അതിനു ശേഷം എല്ലാം മാറിമറിയുന്ന കാഴ്ചകള്‍ നാംകാണുന്ന വൈരുദ്ധ്യങ്ങളുടെ ദിനവും...
തിരസ്കരണത്തിന്‍റെയും ഏകാന്തതയുടെയും, ഒറ്റപ്പെടുത്തലിന്‍റെയും ഒറ്റിക്കൊടുക്കപ്പെടലിന്‍റെയും ആരംഭം ഇവിടെ തന്നെ.
ഇവയെല്ലാം യേശുവിന്റെ ജീവിതത്തില്‍ പലപ്പോഴായി നാം കാണുന്നു എങ്കിലും ഈ വിശുദ്ധവാരത്തില്‍ അതിന്‍റെ പൂര്‍ത്തിയിലെത്തുന്നു.
ജീവിതത്തിലെ വൈരുദ്ധ്യങ്ങളുടെ സമ്മേളനമാണ് ഇവിടെ കാണാന്‍ കഴിയുക.
തന്നെ അനുഗമിക്കുന്നവരുള്‍പ്പെടുന്ന സകല മനുഷ്യര്‍ക്കും തന്‍റെ ഈ വേദനയില്‍ കാര്യമായ ഒന്നും ചെയ്യാനാകില്ല എന്ന സത്യം യേശു അറിഞ്ഞിരുന്നു.
അതിനാല്‍ തന്നെ അവരുടെ ബലഹീനതയില്‍ അവരെ അവന്‍ കുറ്റംപറഞ്ഞില്ല.
സമചിത്തതയോടെ തന്‍റെ കുരിശെടുക്കുക മാത്രമാണ് അവന്‍ ചെയ്തത്.
അതുവഴി നമുക്കൊരു മാര്‍ഗ്ഗവും യേശു കാണിച്ചുതന്നു...
ജീവിതത്തിലെ വ്യഥകള്‍ എപ്രകാരം നന്മകള്‍ ആക്കി മാറ്റാന്‍ നാമുക്കാകും എന്ന്. അതിന് യേശുവിന്റെ ഒരേയൊരു ബലം തന്‍റെ പിതാവിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമായിരുന്നു.
read more...
-ഫാ. തോമസ് കളത്തില്‍
No comments:
Post a Comment