Thursday, July 18, 2013

ആണ്ടുവട്ടത്തിലെ 16-)o ഞായര്‍ C – LK 10, 38-42, Gen 18,1-10, Kol 1,24-28

ഇന്നത്തെ വായനകളില്‍ രണ്ടു കൂട്ടം ആതിഥേയരേയാണ് നാം കണ്ടുമുട്ടുന്നത്. ഒന്നാം വായനയില്‍ അബ്രാഹാമും സുവിശേഷത്തില്‍ മാര്‍ത്തയും മറിയവും. അബ്രാഹം തന്‍റെ സന്ദര്‍ശകരെ സ്വീകരിച്ചത് എങ്ങനെയെന്ന് വചനം പറയുന്നുണ്ട്. അബ്രാഹാമിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവര്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചത്. ( ചില സിനിമകളില്‍ ചില ടൂറിസ്റ്റ് ഗൈഡ്കള്‍ ടൂറിസ്റ്റ്‌കളെ ആകര്‍ഷിക്കുന്നപോലെ). മരുഭൂമിയുടെ ചൂടും ക്ഷീണവും അറിഞ്ഞിരുന്ന അബ്രാഹം അവരെ സത്യത്തില്‍ നിര്‍ബന്ധിക്കയായിരുന്നു. കൊഴുത്ത കാളക്കുട്ടിയും ചൂടുള്ള അപ്പവുമായി അവന്‍ അവരെ ഹൃദയപൂര്‍വ്വം സത്കരിച്ചു. അതിഥിസത്കാരം മഹാപുണ്യമായി കണക്കാക്കിയിരുന്ന ഒരു ജനമായിരുന്നു അബ്രാഹാമിന്റെ വംശം. തന്‍റെ ഈ പ്രവര്‍ത്തിയിലൂടെ അബ്രാഹം അത് ഒരിക്കല് കൂടെ തെളിയിച്ചു. "അതിഥി ദേവോ ഭവ:” - അതിഥിയെ ദേവനായി കാണുക എന്നത് ഭാരതസംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒന്നായതിനാല്‍ അബ്രാഹാമിന്റെ ചെയ്തിയെ മനസ്സിലാക്കാന്‍ നമുക്കാകും. ഇവിടെയും മറ്റൊന്നല്ല സംഭവിക്കുന്നത്. അതെ, അബ്രാഹം തന്റെ പ്രവര്‍ത്തിയിലൂടെ ദൈവസ്പര്‍ശം അറിഞ്ഞു. മക്കളില്ലാത്ത ആ ദമ്പതികള്‍ക്ക് മക്കളെ വാഗ്ദാനംചെയതിട്ടാണ് ആ അതിഥികള്‍ പോയത്. read more...

No comments:

Post a Comment