ഈ ദിവസങ്ങളിലെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ലോകം ആകാംക്ഷയോടെ വായിക്കുന്ന ഒരു വാര്‍ത്തയുണ്ട്. അത് ഉത്തരകൊറിയയുടെ ആണവായുധ – യുദ്ധ ഭീഷണികളാണ്. അതിന്റെ മറ്റ് വിശദാംശങ്ങള്‍ക്കായി ഇവിടെ ഞാന്‍ ശ്രമിക്കുന്നില്ല.
എന്നാല്‍ ഈ ഭീഷണികളിലൂടെ വ്യക്തമാകുന്ന ചില അധികാരമുഖങ്ങള്‍
നമ്മുടെ ചിന്തയ്ക്ക് വിധേയമാകുന്നു.
കിം ജോങ്ങ്-ഉന്‍ എന്ന ഭരണാധികാരിയുടെ അധികാരമോഹവും ശക്തനെന്നു സ്വയം ബോധ്യപ്പെടാനും ലോകത്തിനു മുന്‍പില്‍ അത് കാണിക്കാനുമുള്ള വ്യഗ്രതകളുമൊക്കെയാണ് ഇതിലൂടെ വെളിവാകുന്നത്.
ഇത്തരം അധികാരമോഹികള്‍ ലോകത്തെമ്പാടും ഉണ്ട്.
മനുഷ്യന്റെ കഷ്ടതകള്‍ കാണാന്‍ നില്‍ക്കാതെ,
സ്വന്തം ദുരകള്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഇത്തരക്കാരെ
സ്വേച്ഛാധിപതികള്‍ എന്നാണു നാം വിളിക്കുന്നത്. read more..-- Thomas Kalathil
No comments:
Post a Comment