Wednesday, April 17, 2013

ഉയിര്‍പ്പ്കാലം – നാലാം ഞായര്‍ - Acts 13, 14.43b-52, Jn 10, 27-30 - *സമര്‍പ്പിത ഞായര്‍.

*(ആത്മീയ പാലകരായി സമര്‍പ്പിതരായവര്‍ക്ക്‌ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ഈ ദിനത്തെ, ദൈവവിളി ഞായര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ സമര്‍പ്പിത ഞായര്‍ എന്ന് വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുക. ദൈവവിളി – പൌരോഹിത്യം, സന്ന്യാസം, കുടുംബം, ഏകാന്തജീവിതം - എല്ലാവര്ക്കും ലഭിക്കുന്നതാണല്ലോ.)
ചില നല്ല സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ അവരുടെ സ്വരത്തില്‍ നിന്നും നമുക്ക് അവരുടെ മനസ്സിനെ എന്തോ അലട്ടുന്നുണ്ട് എന്ന് മനസ്സിലാക്കാനാകും. അതിന് അവരെ നേരിട്ട് കാണണം എന്നുപോലുംമില്ല. ചില ടെലഫോണ്‍ സംഭാഷണത്തില്‍ കൂടിപ്പോലും നമുക്ക് അത് മനസ്സിലാക്കാനാകും. നമ്മില്‍ ചിലര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകും. സ്വരം എന്നത് ശബ്ദങ്ങളുടെയും വാക്കുകളുടെയും വ്യാകരണങ്ങളുടെയും കൂട്ട് മാത്രമല്ല. അതിലൂടെ നാം വികാരങ്ങളെയും വിചാരങ്ങളെയും, നമ്മെയും നമ്മുടെ വ്യക്തിത്വങ്ങളെയും തന്നെയാണ് പങ്കുവയ്ക്കുന്നത്. അതിനാല്‍ തന്നെ വാക്കുകള്‍ ശ്രവിക്കുക എന്നാല്‍ ഒരാളെ മനസ്സിലാക്കുക എന്നുകൂടെ അര്‍ത്ഥം. സ്വരത്തിലൂടെ നാം വിചാരങ്ങളെ മാത്രമല്ല, വികാരങ്ങളെയും കൈമാറ്റംചെയ്യുന്നു. അതുകൊണ്ടാണല്ലോ അഭിനേതാക്കളും ഗായകരുമൊക്കെ അവരുടെ കലാസിദ്ധികളാല്‍ നമ്മുടെ മനസ്സിനെ കീഴടക്കുന്നത്. read more...
-Thomas Kalathil

No comments:

Post a Comment