Reminiscere miserationum tuarum (ps 25, 6)
പഴയനിയമത്തിലെ ദൈവസങ്കല്‍പ്പം വളരെ വ്യത്യസ്തമാര്‍ന്ന ഒന്നാണല്ലോ. എല്ലാം സൃഷ്ടിക്കുന്ന, ദയാനിധിയായ, പ്രതികാരം ചെയ്യുന്ന, കോപിഷ്ഠനായ, ശക്തിമാനായ ദൈവത്തിന്റെ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍ ...
വിശ്വാസികളുടെ പിതാവായ അബ്രാത്തിന്റെ (അബ്രാഹാം ആകുന്നതിനു മുന്‍പുള്ള) ദൈവാനുഭവമാണ് ഇന്നത്തെ ഒന്നാം വായന.
അബ്രാത്തിനു ദൈവത്തിന്റെ വാഗ്ദാനം ലഭിക്കുന്നു. ആകാശത്തിലെ എണ്ണമില്ലാത്ത നക്ഷത്രങ്ങളെപ്പോലെ എണ്ണമില്ലാത്ത ജനതയുടെ പിതാവാക്കാം എന്നതായിരുന്നു മഹത്തായ ഈ വാഗ്ദാനം. തന്റെ ശാരീരിക കുറവിനെക്കുറിച്ച് ബോധവാനായിരുന്ന അബ്രാമിനു ദൈവത്തിന്റെ ഈ വാഗ്ദാനത്തെ സംശയിക്കാമായിരുന്നു... ചോദ്യം ചെയ്യാമായിരുന്നു... മക്കള്‍ ഉണ്ടാകില്ല എന്നതായിരുന്നല്ലോ അബ്രാമിന്റെ "ഭയം".
എന്നാല്‍ വചനം പറയുന്നതുപോലെ, "അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി" (ഉത്പത്തി 15, 6)
2-ം വായനയില്‍ ഈ വിശ്വാസത്തിന്റെ മറ്റൊരു മുഖമാണ് വി. പൗലോസ് അപ്പോസ്തലന്റെ വാക്കുകളിലൂടെ നാം കേള്‍ക്കുന്നത്.
വലിയ ഉറപ്പും വിശ്വാസവും ഉണ്ടായിരുന്ന ശിഷ്യനായിരുന്നു പൗലോസ്. എങ്കിലും വിശ്വാസത്തില്‍ അദ്ദേഹം എളിയവനായി വര്‍ത്തിക്കുന്നു...
അറിവും കഴിവുകളും ഉണ്ടായിരുന്നിട്ടും ഉത്ഥിതനായ യേശുവിലും സ്വര്‍ഗ്ഗരാജ്യത്തിലും അദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്നു.
ജീവിതത്തിലെ കുറവുകളിലും യാതനകളിലും ആ വിശ്വാസം അദ്ദേഹത്തിനു കൂട്ടായിരുന്നു.
read more...
..Fr Thomas Kalathil
No comments:
Post a Comment