ഇന്നത്തെ വായനകളില്‍ നാം രണ്ടു വിധത്തിലുള്ള സാക് ഷ്യങ്ങളെക്കുറിച്ച് കേള്‍ക്കുന്നു.
സ്നാപകയോഹന്നാന്റെ വാക്കുകള്‍ ഒരു ചോദ്യമായിരുന്നുവെങ്കിലും അത് ഒരു "വലിയ" സംശയമായിരുന്നുവെന്നു കരുതാന്‍ നിവര്‍ത്തിയില്ല.
ക്രിസ്തുവിനെക്കുറിച്ച്, അവന്റെ അത്ഭുതങ്ങളെക്കുറിച്ച് യോഹന്നാന്‍ കേട്ടിരുന്നുവെങ്കിലും താന്‍ മിശിഹായാണെന്നു തെളിയിക്കാന്‍ തക്ക ശക്തമായ പ്രവര്‍ത്തനങ്ങള്‍ ക്രിസ്തുവില്‍നിന്നും കാണാതിരുന്നത് യോഹന്നാനില്‍ മാത്രമല്ല മറ്റ്പലരിലും സംശയം ജനിപ്പിച്ചിരിക്കാം.
“വരുവാനിരിക്കുന്നവന്‍ നീതന്നെയോ "എന്ന ചോദ്യത്തിന്റെ സാംഗത്യവും ഇതായിരിക്കാം.
ഇതിനു മറുപടിയായി ക്രിസ്തു പറയുന്നു.
“അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു. മുടന്തര്‍ നടക്കുന്നു. കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു. ….”.
അതായത് പ്രവചനങ്ങള്‍ (Is 35, 5-6 & 42, 18ff) തന്നില്‍ പൂര്‍ത്തിയാകുന്നു എന്ന അടയാളം യോഹന്നാനെ അറിയിക്കുക.
ഇത് യോഹന്നാനുള്ള മറുപടിയല്ല.
മറിച്ച് ക്രിസ്തുവില്‍ അവിശ്വസിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കുമുള്ള, എല്ലാ കാലത്തെയ്ക്കുമുള്ള മറുപടിയാണ്.
സംശയിക്കുന്ന വിശ്വാസം യോഹന്നാന്റെ മാത്രം പ്രത്യേകതയല്ല.
അത് നാം ക്രിസ്തുവിന്റെ ശിഷ്യരിലും കാണുന്നു.
ആഗമനകാലം – 3-)o ഞായര്‍ – Mt 11, 2-11
No comments:
Post a Comment