Thursday, June 27, 2013

ആണ്ടുവട്ടത്തിലെ 13-)o ഞായര്‍ - Lk 9, 51-62

നെല്‍സന്‍ മണ്ടേല എന്ന സമരനായകന്‍റെ ജീവന്‍ ഗുരുതരനിലയില്‍ ആണെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിയുന്നു. (അതിനിടയില്‍ ചില പുത്തന്‍ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടര്‍മാര്‍ അദ്ദേഹത്തിനു "ആദരാഞ്ജലികള്‍" അര്‍പ്പിക്കുകയും ചെയ്തു.) അദ്ദേഹം പൊടുന്നനെ ഒരു നേതാവായതല്ല. മറിച്ചു ജീവിതത്തില്‍ കൃത്യമായ ഒരു ലക്ഷ്യം വച്ചു കോളനി ഭരണത്തിനെതിരെ ജീവിതം ഉഴിഞ്ഞുവെച്ചു ദക്ഷിണാഫ്രിക്കന്‍ കരുത്തവര്ഗ്ഗക്കാര്‍ക്ക് സ്വാതന്ത്ര്യം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് അതിന്റെ പരിനിതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായതുകൊണ്ടാണ്. അതുകൊണ്ട് ലോകം അദ്ദേഹത്തിനു "കറുത്ത ഗാന്ധി" എന്ന് പേരും നല്‍കി. ദ. ആഫ്രിക്കയിലെ ജനങ്ങള്‍ക്ക്‌ അദ്ദേഹം "പിതാവാണ്". “Keep an Order and the Order will Keep you“ എന്ന് ഞങ്ങളുടെ ദിവംഗതനായ കൊച്ചീമെത്രാന്‍ ജൊസഫ് കുരീത്തറ പിതാവ് പറയുമായിരുന്നു. അതെ, ലക്ഷ്യം ഒരുവനെ ജീവിതത്തില്‍ അടുക്കും ചിട്ടയും നല്‍കുന്നു. അതു സമര്‍ഥിക്കാന്‍ നമുക്ക്‌ ഉദാഹരണങ്ങള്‍ ഒന്നും ആവശ്യമില്ലല്ലോ. read more...
-- കളത്തില്‍ തോമസ്‌

No comments:

Post a Comment