ഫോട്ടോഗ്രാഫിക് ഓര്‍മ്മശക്തിയുള്ള ചില വ്യക്തികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഒരു വായനകൊണ്ടോ, കേള്‍വികൊണ്ടോ ഒക്കെ കാര്യങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ അവര്‍ക്കാകും. എന്നാല്‍ അങ്ങനെയുള്ളവര്‍ വളരെ ചുരുക്കം മാത്രം. ഭൂരിപക്ഷം മനുഷ്യരും സാധാരണ ബുദ്ധിയും ഓര്‍മ്മശക്തിയും ഉള്ളവരാണല്ലോ. ഞാനും, നിങ്ങളില്‍ പലരും ഉള്‍പ്പെടുന്ന ഈ ഭൂരിഭാഗംപേരും കാര്യങ്ങള്‍ ഓര്‍മ്മിച്ചു വയ്ക്കുന്നത് ആവര്‍ത്തനത്തിലൂടെയാണ്. ഇതില്‍ പഠനവിഷയങ്ങള്‍ മുതല്‍ അനുദിന ജീവിതത്തില്‍ ആവശ്യമായ കാര്യങ്ങള്‍ വരെ വരും. ക്രിസ്തു, ആവര്‍ത്തന പഠനത്തിന്റെ വക്താവാണെന്ന് സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. അതിനു പ്രധാനകാരണം അവിടുത്തെ ശിഷ്യന്മാര്‍ സാധാരണ മനുഷ്യര്‍ ആയിരുന്നുവെന്നതായിരുന്നു. ഒരേ ചിന്തതന്നെ പല ആവര്‍ത്തി പഠിപ്പിച്ചുകൊണ്ട് യേശു തന്റെ സുവിശേഷത്തിന്റെ പ്രാധാന്യം അവരെ മനസ്സിലാക്കി. അപ്രസക്തമായ വസ്തുതകള്‍ നാം ആവര്ത്തിക്കാറില്ലല്ലോ.
ഉയിര്‍പ്പുകാലം 6-)o ഞായര്‍ – Acts 15, 1-2.22-29; Jn 14, 23-29
No comments:
Post a Comment