നമ്മുടെ വിളിയെ സ്നേഹിച്ചു മഹത്വീകരിക്കാം...ഏതൊരു കുന്നിനും ഒരു താഴ്വരയുണ്ടെന്നും ,
ഏതൊരു കയറ്റത്തിനും ഒരു ഇറക്കവുമുണ്ടെന്നും ,
അതൊരു പ്രകൃതിനിയമമാണെന്നും നമുക്ക് അറിയാം.
ഇത് മനുഷ്യജീവിതത്തിനു മാത്രമല്ല അവന്റെ വിശ്വാസത്തിനും ബാധകമാണെന്നും ഇന്നത്തെ വായനകള്‍ , വിശേഷിച്ചു
ഒന്നാം വായനയും സുവിശേഷവും നമ്മെ അനുസ്മരിപ്പിക്കുന്നു .
“ഇസ്രായേലേ, നീ എന്റെ ദാസനാണ് " (ഏശയ്യ 49, 3) എന്ന സുവ്യക്തമായ
കര്‍ ത്താവിന്റെ വിളി പ്രവാചകന്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ ദാസനെന്ന അവസ്ഥ അദ്ദേഹത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല .
കാരണം "നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും" എന്ന ദൈവീകവെളിപാട് പ്രവാചകന്‍റെ പ്രത്യാശയായിരുന്നു.
ഈ പ്രത്യാശയുടെ ശക്തിയാകണം തന്‍റെ അധ്വാനം "വ്യര്‍ ത്ഥവും നിഷ്ഫലവുമായി " (49, 4) തോന്നിയിട്ടും അദ്ദേഹത്തെ തന്‍റെ വിളിയില്‍ ഉറപ്പിച്ചു നിറുത്തിയത്.
പ്രവാചകന്‍റെ ഈ നിലനില്‍ പ്പിന് ദൈവം അര്‍ ഹമായ പ്രതിഫലം നല്‍കുന്നുവെന്ന് തുടര്‍ ന്നുവരുന്ന വചനങ്ങള്‍ (49, 6) സാക് ഷ്യമാകുന്നു.
ആണ്ടുവട്ടത്തിലെ 2-)o ഞായര്‍ – Jes 49, 3.5-6, Joh 1, 29-34
No comments:
Post a Comment